വിതരണശൃംഖല സുഗമമാക്കാനും ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉടനടി പരിഹാരം നല്‍കാനും ഇന്ത്യന്‍ റെയില്‍വേയുടെ കോവിഡ് എമര്‍ജന്‍സി സെല്‍

ന്യൂഡല്‍ഹി ഏപ്രിൽ 28: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിഘട്ടം, യാത്രക്കാരുടെയും വാണിജ്യ ഉപഭോക്താക്കളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാനും, രാജ്യത്തെ വിതരണശൃംഖല സുഗമമായി കൊണ്ടുപോകാനും വേണ്ട നടപടികളാണ് ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ചത്.


ലോക് ഡൗണ്‍ സമയങ്ങളില്‍ , ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാനും അവയ്ക്ക് ഉടനടി പരിഹാരം നല്‍കാനുമായി ഒരു സംവിധാനം വേണമെന്നുള്ള ചിന്തയില്‍ നിന്നാണ്, റെയില്‍വേ എമര്‍ജന്‍സി സെല്ലിനു രൂപം നല്‍കിയത്.

400 ഓളം ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍ക്കൊള്ളുന്ന, രാജ്യമെമ്പാടും പരന്നുകിടക്കുന്ന ഒരു സമഗ്ര സംവിധാനമാണിത്. 139, 138 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍, ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍, railmadad@rb.railnet.gov.in എന്ന ഇ-മെയില്‍ ഐഡി ,CPGRAMS എന്നിങ്ങനെ അഞ്ചു സംവിധാനങ്ങളിലൂടെയാണ് എമര്‍ജന്‍സി സെല്‍ പ്രവര്‍ത്തിക്കുന്നത്. ഈ അഞ്ചു വഴികളിലൂടെയും പ്രതിദിനം ലഭിക്കുന്ന 13,000 ലധികം അന്വേഷണങ്ങള്‍, അപേക്ഷകള്‍, നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് റെയില്‍വേ എമര്‍ജന്‍സി സെല്‍ മറുപടി നല്‍കുന്നുമുണ്ട്. ലഭിക്കുന്ന 90 ശതമാനത്തിലേറെ അന്വേഷണങ്ങളോട് നേരിട്ടാണ് പ്രതികരണം നല്‍കുന്നത്. ടെലഫോണിലൂടെ ബന്ധപ്പെടുന്നവര്‍ക്ക്, അവരുടെ പ്രാദേശികഭാഷയില്‍ തന്നെ മറുപടി നല്‍കാനും ശ്രദ്ധിക്കുന്നു.
‌രാജ്യത്ത് വൈദ്യോപകരണങ്ങള്‍ മെഡിക്കല്‍ സംവിധാനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വലിയ തോതിലുള്ള ദ്രുത വിതരണം ഉറപ്പാക്കേണ്ട ആവശ്യം വന്നപ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള പാര്‍സല്‍ തീവണ്ടി സേവനങ്ങള്‍ക്ക് റെയില്‍വേ മന്ത്രാലയം തുടക്കമിട്ടു. റെയില്‍വേ മെയില്‍ സര്‍വീസ് അടക്കം, രാജ്യത്ത് കുടുങ്ങിപ്പോയ നിരവധി ചരക്കുനീക്കങ്ങള്‍ പുനഃസ്ഥാപിക്കാനും ഈ തീവണ്ടികളിലൂടെ സാധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →