പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകനും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ”ബി.ജെ.പിയെ ഏതുവഴിയിലൂടെയാണോ മമത ബാനര്‍ജി തടഞ്ഞത്, ഭാവിയില്‍ ആ മാര്‍ഗത്തിലൂടെ മറ്റുള്ളവരുടെ സഹായത്തോടെ അവര്‍ക്ക് രാജ്യത്താകമാനം അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” – തൃണമൂലില്‍ ചേര്‍ന്നതിനു ശേഷം അദ്ദേഹം പ്രതികരിച്ചു. ജംഗിപുരില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.പിയും നല്‍താതിയില്‍ നിന്നുള്ള എം.എല്‍.എയുമായിരുന്നു അഭിജിത്ത് മുഖര്‍ജി. ജംഗിപുരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിജിത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →