ഏലപ്പാറയില്‍ വനിതാ ഡോക്ടറിന് കൊറോണ; ചൊക്ലിയില്‍ പോലീസുകാര്‍ നിരീക്ഷണത്തില്‍ സ്റ്റേഷന്‍ അടച്ചു

ഇടുക്കി: എലപ്പാറയില്‍ ഒരു വനിതാഡോക്ടര്‍ക്ക് കൊറോണ. രോഗം വന്നത് രോഗബാധിതന്റെ അമ്മയില്‍ നിന്നുമാണ്.

ചൊക്ലിയില്‍ പോലീസ് സ്‌റ്റേഷനിലെ അഞ്ചുപേര്‍ കൊറോണ നിരീക്ഷണത്തിലായതു കാരണം സ്‌റ്റേഷന്‍ അടച്ചിട്ടു.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നാല് പേർ ഇന്ന് രോഗമുക്തി നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →