മൊഡേണ വാക്സിന്‍ ഇറക്കുമതിക്ക് സിപ്ലയ്ക്ക് അനുമതി

ന്യൂഡല്‍ഹി: നിയന്ത്രിത ഉപയോഗത്തിനായി അത്യാവശ്യ ഘട്ടത്തില്‍ മൊഡേണ വാക്സിന്‍ ഇറക്കുമതിക്ക് മരുന്നു കമ്പനിയായ സിപ്ലയ്ക്ക് അനുമതി. ഇറക്കുമതിക്ക് അനുമതിതേടി തിങ്കളാഴ്ചയാണു ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യ്ക്ക് മുംെബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപ്ല അപേക്ഷ സമര്‍പ്പിച്ചത്. പൊതുതാല്‍പര്യം പരിഗണിച്ചാണു മൊഡേണ വാക്സിന്‍ വാങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് ഡി.സി.ജി.ഐ. വിശദീകരണം.90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിനാണ് മൊഡേണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →