ന്യൂഡല്‍ഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി 2022 ജൂണ്‍ 30 വരെ നീട്ടി. 2017 ജൂലൈ ഒന്നിനാണ് 15-ാമത് അറ്റോര്‍ണി ജനറലായി വേണുഗോപാല്‍ സ്ഥാനമേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ വര്‍ഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു. പ്രായാധിക്യത്താല്‍ സ്ഥാനം ഒഴിയുകയാണെന്ന് വേണുഗോപാല്‍ അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോര്‍ണി ജനറലായി ഒരു വര്‍ഷം കൂടി തുടരുകയായിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്. ആര്‍ട്ടിക്കിള്‍ 370 വകുപ്പ് നീക്കം ചെയ്തതിനെതിരായ ഹരജികള്‍, റഫാല്‍ ഇടപാട്, ആധാര്‍, കേന്ദ്രം കൊവിഡ് 19 കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഹരജികള്‍ തുടങ്ങി സുപ്രധാന കേസുകളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത് വേണുഗോപാലാണ്.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി
