യുവകലാസാഹിതി ഇടുക്കി ജില്ലാകമ്മറ്റി അംഗം ഡോ. പികെ പൊന്നച്ചന്‍ അന്തരിച്ചു

കട്ടപ്പന : യുവകാലാ സാഹിതി ഇടുക്കി ജില്ലാ കമ്മറ്റി അംഗം ഡോ. പികെ പൊന്നച്ചന്‍ നിര്യതനായി. 50 വയസായിരുന്നു. നിലവില്‍ സിപിഐ കട്ടപ്പന നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റി അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ച വരികയായിരുന്നു. ഏഐവൈഎഫ്‌ കട്ടപ്പന മണ്ഡലം കമ്മറ്റി മുന്‍ സെക്രട്ടറിയാണ്‌. കട്ടപ്പനയിലെ സാസ്‌കാരിക രംഗത്തും ഡോ.പൊന്നച്ചന്‍ സജീവ സാന്നിദ്ധ്യമായിരുന്നു.. കാന്‍സര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ ഇരിക്കെയാണ്‌ മരണം സംഭവിച്ചത്‌.

കട്ടപ്പന ഐടിഐകുന്ന്‌ പാലക്കാത്തറ പരേതരായ കുട്ടി-തങ്കമ്മ ദമ്പതികളുടെ മകനാണ്‌ . ഭാര്യ:രതി, മക്കള്‍: പ്രണവ്‌,അക്ഷയ്‌. സംസ്‌കാരം 2021 ജൂണ്‍ 27 ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഇരുപതേക്കറിലെ കട്ടപ്പന സഭ സെമിത്തേരിയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →