ന്യൂ ഡല്‍ഹി: കോവിഡ് ചികിത്സക്ക് നല്കുന്ന പണത്തിന് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ . ധനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മുതല്‍ കോവിഡ് ചികിത്സക്ക് നല്കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക. തൊഴിലുടമ ജോലിക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സക്കായി നല്കുന്ന തുക പൂര്‍ണമായും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.എന്നാല്‍ ഇത് പത്തുലക്ഷത്തില്‍ കൂടരുത്.
പാനും ആധാറും ബന്ധപ്പെടുത്താനുളള അവസാന തീയതി ജൂണ്‍ 30 ആയിരുന്നത് സെപ്തംബര്‍ 30 വരെ നീട്ടിയിട്ടണ്ട്. അതോടൊപ്പം വീടുകള്‍ വാങ്ങുന്നവര്‍ക്കുളള ഇളവുള്‍ പ്രഖ്യാപിച്ചിരുന്നതും സെപ്തംബര്‍ 30 വരെയാക്കിയിട്ടുണ്ട്.

