കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂനിയന്‍. പ്രക്ഷോഭങ്ങള്‍ക്ക് ട്രാക്ടറുമായി തയ്യാറായിരിക്കാന്‍ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് ആഹ്വാനം ചെയ്തു. സമരങ്ങള്‍ ശക്തമാക്കാനാണ് ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാര്‍ഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കണം. കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധക്കാര്‍ മടങ്ങിപ്പോകില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഒന്നുകില്‍ ജനതയോ അല്ലെങ്കില്‍ സര്‍ക്കാരോ മാത്രമേ ഇക്കാര്യത്തില്‍ അവശേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ മുന്നോട്ട് വരുന്നുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കാതെ ഒരു പരിപാടിയിലും ഇവരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →