ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഓപ്ഷണല്‍ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ ആലോചന. വിദ്യാര്‍ഥികളുടെ നിലവാരം നിര്‍ണയിക്കാന്‍ തയ്യാറാക്കിയ മൂല്യനിര്‍ണയ മാനദണ്ഡങ്ങളിൽ അസംതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും പരീക്ഷ എഴുതാന്‍ സിബിഎസ്ഇ അവസരം നല്‍കുന്നത്. ഈ പരീക്ഷകള്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ നടത്താനാണ് സിബിഎസ്ഇ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഉന്നത പഠനത്തിന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് പ്രത്യേക ഫോര്‍മുലയ്ക്ക് സിബിഎസ്ഇ രൂപം നല്‍കിയിരുന്നു

