ലോക നേതാക്കളില്‍ മോദി ഒന്നാമനെന്ന്‌ അമേരിക്കന്‍ സ്ഥാപനം

ന്യൂ ഡല്‍ഹി: ലോകനേതാക്കളില്‍ ഒന്നാമത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ്‌ പ്രസിഡന്റ് ജോബൈഡനെയും , ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണേയും പിന്നിലാക്കിയാണ്‌ അമേരിക്കയിലെ ഡാറ്റാ ഇന്റലിജന്‍സ്‌ സ്ഥാപനമായ മോണിംഗ്‌ കണ്‍സള്‍ട്ടന്റ് നടത്തിയ സര്‍വേയിലാണ്‌ മോദി ഒന്നാമതെത്തിയത്‌.

പ്രധാനമന്ത്രിയുടെ ആഗോള സ്വാധീനം 66 ശതമാനമാണെന്ന്‌ സര്‍വേ പറയുന്നു. മോണിംഗ്‌ കണ്‍സള്‍ട്ടന്റ് ഓരോ ആഴ്‌ചയും സര്‍വേ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യാറുണ്ട്‌. 13 രാജ്യങ്ങളടെ നേതാക്കളുടെ ജനപ്രീതിയാണ്‌ സര്‍വേ പരിശോധിക്കുക. ഈ ആഴ്‌ചയിലെ സര്‍വേയില്‍ 13 രാജ്യങ്ങളിലെ തലവന്മാരേക്കാള്‍ മോദിയാണ്‌ മുന്നില്‍. അതേസമയം കോവിഡ്‌ പ്രതിരോധത്തിലെ പാളിച്ചകള്‍ മോദിയുടെ ജന പ്രീതി നന്നായി കുറച്ചതായും സര്‍വേ വ്യക്തമാക്കുന്നു.

കാശ്‌മീരിന്‌ പ്രത്യേക അവകാശം നല്‍കുന്ന 370-ാം വകുപ്പ്‌ റദ്ദുചെയ്‌തതിനെ തുടര്‍ന്ന്‌ 2019 ആഗസ്റ്റ്‌ മാസത്തിലെ സര്‍വേ പ്രകാരം 82 ശതമാനമായിരുന്നു ജനസമ്മതി . ഇതാണ്‌ നിലവില്‍ സര്‍വേയില്‍ 66 ശതമാനമായി കുറഞ്ഞിരിക്കുന്നത്‌. ഇറ്റാലിയന്‍ പ്രധാന മന്ത്രി മരിയോ ഗ്രാഘി, മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസി മാനുവല്‍, ലോപ്പസ്‌ ഒബ്രഡോര്‍ എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനത്തുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →