തൃശ്ശൂർ: എഡ്യൂക്കേറ്റര്‍ ആന്റ് ട്യൂഷന്‍ ടീച്ചര്‍ നിയമനം

തൃശ്ശൂർ: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നതിനും മറ്റ് വിദ്യാഭ്യാസകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനുമായി എഡ്യൂക്കേറ്റര്‍(1), ട്യൂഷന്‍ ടീച്ചര്‍(3) എന്നീ തസ്തികകളിലേയ്ക്ക് ബി.എഡ് പാസ്സായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സ്ഥാപനത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിച്ചുവരുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ 21-06-2021 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയ്ക്ക് മുന്‍പായി  gchtsr@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുക. ഫോണ്‍: 0487 2337794

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →