ഇടുക്കി: മൂന്നാര്‍ വനം ഡിവിഷന്‍ ദേവികുളം റേഞ്ചിലെ പൊന്മുടി സെക്ഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള തടികള്‍ പാറമ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഇറക്കുന്നതിന് സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 16 ഉച്ചയ്ക്ക് ഒരു മണിവരെ മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും ടെന്‍ഡര്‍ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അന്നേദിവസം 3 മണി വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരക്ക് ടെണ്ടര്‍ തുറന്ന് പരിശോധിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെന്‍ഡര്‍ അംഗീകരിച്ച് കരാര്‍ ഏല്‍പ്പിച്ചു നല്‍കും. അടങ്കല്‍ തുക 2,10,000 രൂപ, ടെന്‍ഡര്‍ ഫോമിന്റെ വില 500 +60 (ജിഎസ്ടി ). കൂടുതല്‍ വിവരങ്ങള്‍ക്ക് 04865 264237.
ഇടുക്കി: ടെന്‍ഡര്‍ ക്ഷണിച്ചു
