വാക്‌സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍: കാരണം അറിയാം

വാഷിങ്ടണ്‍: പലരിലും വാക്സിന്‍ എടുത്തതിനു ശേഷം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചില അസ്വസ്ഥതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുത്തിവയ്പ് നടത്തിയതിന് ശേഷം പനി, ഛര്‍ദ്ദി, പേശിവേദന, കുത്തിവച്ച സ്ഥലത്ത് വേദന, ഒരുതരം അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. ഇത്തരം പാര്‍ശ്വഫലങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറായിരിക്കണം. എന്നിരുന്നാലും, കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ ലഭിക്കുമ്പോള്‍, പാര്‍ശ്വഫലങ്ങളുടെ പട്ടിക ഉയരുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ക്ക് കൃത്യമായി കാരണമാകുന്നത് എന്താണെന്ന് നിരീക്ഷിച്ചിട്ടില്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് വരാനിടയുള്ള ചില അസാധാരണ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. വാക്‌സിന്‍ എടുത്തതിന്റെ പിറ്റേ ദിവസം ശാരീരിക അധ്വാനമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വാക്‌സിന്‍ മേധാവി ഡോ. പീറ്റര്‍ മാര്‍ക്‌സ് പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചയുടന്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പുതുതായി ശരീരത്തിലെത്തിയ വാക്‌സിനെ തിരിച്ചറിയും. അതിനായി വെളുത്ത രക്താണുക്കള്‍ പ്രവര്‍ത്തനം ആരംഭിക്കും. തത്ഫലമായി ശരീരത്തില്‍ തണുപ്പ്, വേദന, ക്ഷീണം, മറ്റ് പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നു. ഓരോ വ്യക്തിയുടേയും രോഗപ്രതിരോധവ്യവസ്ഥയുടെ ദ്രുത-പ്രതികരണ ഘട്ടം പ്രായത്തിനനുസരിച്ച് ക്ഷയിക്കുന്നതാണ്. അതിനാലാണ് പ്രായപൂര്‍ത്തിയായവരേക്കാള്‍ ചെറുപ്പക്കാരില്‍ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, ചില വാക്‌സിനുകള്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ കൂടുതലായി ഉണ്ടാക്കുന്നവയുമാണ്. അതേസമയം, വാക്‌സിന്‍ ഡോസ് എടുത്ത് രണ്ട് ദിവസം കഴിഞ്ഞും ശരീരം പ്രതികരിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലിംഫ് നോഡുകള്‍ക്ക് തടിപ്പാണ് മറ്റൊരു പാര്‍ശ്വഫലം. കോവിഡ് വാക്സിനുകളുടെ വിചിത്രമായ പാര്‍ശ്വഫലം എന്ന് വിശേഷിപ്പിക്കാവുന്നവയില്‍ ഒന്നാണിത്. നിങ്ങളുടെ ലിംഫ് നോഡുകള്‍ (ലസികാ ഗ്രന്ഥികള്‍) തടിച്ചതായി കാണപ്പെടുന്നു. രോഗപ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ലിംഫ് നോഡികള്‍. ഇവ ലസികാ വാഹിനികളാല്‍ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ നിരവധി ആളുകളില്‍ ഇത്തരം ഒരു പ്രതികരണം കാണിക്കുന്നത് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് വാക്സിന്‍ ചിലരില്‍ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ചില രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് നേരിട്ട് വാക്സിന്‍ മൂലം സംഭവിക്കുന്നതാണോ അല്ലയോ എന്ന് അറിയില്ലെങ്കിലും, ജാഗ്രത പാലിക്കേണ്ട അപൂര്‍വ സംഭവമാണിതെന്ന് ഡോക്ടര്‍ പറയുന്നു. ചില ആളുകള്‍ക്ക് മുന്‍കൂട്ടി നിലനില്‍ക്കുന്ന ഒരു രോഗാവസ്ഥ കാരണം ഇത് ഉണ്ടാകാം, ഇത് ശരീരത്തെ പ്ലേറ്റ്‌ലെറ്റുകള്‍ നശിപ്പിക്കാന്‍ കാരണമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →