ജൂൺ അവസാനവാരം ഒടിടി പ്ലാറ്റ്ഫോമുകളിൽ ദൃശ്യം സിനിമയിൽ വരുൺ എന്ന ശ്രദ്ധേയനായ കഥാപാത്രം ചെയ്ത റോഷൻ നായകനാകുന്ന പുതിയ ചിത്രം വിൻസെൻറ് ആൻഡ് ദി പോപ്പ് എത്തുന്നു. വളരെ വ്യത്യസ്തത പുലർത്തുന്ന വിൻസെൻറ് , ഹോജ , പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയ ഈ ചിത്രത്തിൽ വിൻസൻറ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്.
ബിജോയി പി ഐ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം കുരിശുമല , ആരുവാമൊഴി , തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ പൂർത്തിയാക്കി. ത്രില്ലർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്. ക്യാമറ അഖിൽ ഗീതാനന്ദ്, പശ്ചാത്തല സംഗീതം സഞ്ജീവ് കൃഷ്ണൻ ,എഡിറ്റിംഗ് കിരൺ വിജയ് എന്നിവർ നിർവഹിക്കുന്നു.

