സംസ്ഥാനത്ത്‌ മണ്‍സൂണ്‍ വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മണ്‍സൂണ്‍ വൈകുന്നു. കാലവര്‍ഷമെത്തിയെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. മെയ്‌ 31 ന്‌ കാലവഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ പ്രവചനം. പിന്നീട്‌ ജൂണ്‍ 3ന്‌ എത്തുമെന്ന്‌ അറിയിപ്പുവന്നു. എന്നാല്‍ മാനദണ്ഡം അനുസരിച്ച്‌ നിശ്ചിത സ്റ്റേഷനുകളില്‍ രണ്ടുദിവസം തുടര്‍ച്ചയായി 2.5 മി.മിറ്ററില്‍ കൂടുതല്‍ മഴലഭിച്ചാലാണ്‌ മണ്‍സൂണ്‍ ആരംഭിച്ചതായി കണക്കാക്കുന്നത്‌. അത്രയും മഴ രണ്ട്‌ ദിവസത്തിനുളളില്‍ കേരളത്തില്‍ ഉണ്ടായില്ല. അതിനാല്‍ കാലവര്‍ഷം വൈകുമെന്നാണ്‌ വിദഗ്‌ദരുടെ നിഗമനം.

കാലവര്‍ഷക്കാറ്റിനിയും സജീവമാകാത്തതാണ്‌ തുടര്‍ച്ചയായി മഴ ലഭിക്കാത്തതിന്‌ കാരണം. 03.06.2021 വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാലവര്‍ഷം ശരാശരിയിലും ദുര്‍ബലമാകുമെന്നാണ്‌ പ്രവചനം. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വേനല്‍മഴയാണ്‌ ഇത്തവണ ഉണ്ടായത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →