കൊച്ചി : വെര്‍ടെയില്‍ ടെക്നോളജീസ് നിക്ഷേപ സമാഹരണത്തിന്റെ പ്രീ സീരിസ് -എ റൗണ്ട് പൂര്‍ത്തിയാക്കി. വിമാന യാത്രാ രീതി ആകെ മാറ്റി മററിക്കുന്ന നെറ്റ് വര്‍ക്കിംഗ് സാങ്കേതിക വിദ്യയായ ന്യൂ ഡിസ്‌ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) എയര്‍ലൈനുകള്‍ക്കും ,ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭ്യമാവുന്ന ലോകത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നാണ് കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ സാറ്റാര്‍ട്ടപ്പ് കമ്പനിയായ വെര്‍ടെയില്‍ ടെക്‌നോളജീസ്. പ്രമുഖ വ്യവസായിയും, വി ഗാര്‍ഡ് ചെയയര്‍മാനുമായ കൊച്ചൗസ്‌ഫ് ചിറ്റിലപ്പളളി ,മഡ്‌ടെക് കോര്‍പ്പറേഷന്‍ ചെയര്‍മാനും കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിന്റെയും, അസറ്റ് ഹോംസിന്റെയും , ഡയറക്ടറുമായ ഡോ. ഹസന്‍കുഞ്ഞി, ഖത്തറിലെ വ്യവസായിയായ കെഎം വര്‍ഗീസ് എന്നിവരില്‍ നിന്നാണ് മൂലധന സമാഹരണം നടത്തിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂബെല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആണ് നിക്ഷേപ സമാഹരണം നടത്തുന്നത്.
വെര്‍ടെയില്‍ ടെക്‌നോളജീസ് 100 കോടിരൂപയുടെ നിക്ഷേപ സമാഹരണത്തിനുളള തയ്യാറെടുപ്പില്‍
