2021ലെ ലോക പുകയില വിരുദ്ധ ദിനത്തിൽ, പുകയിലയിൽ നിന്ന് അകലം പാലിക്കും എന്ന പ്രതിജ്ഞയ്ക്ക് ഡോ.ഹർഷവർധൻ നേതൃത്വം നൽകി

ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ ആധ്യക്ഷ്യം വഹിച്ചു. പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും അകലം പാലിക്കും എന്ന പ്രതിജ്ഞയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി. മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അശ്വിനികുമാര്‍ ചൗബേ യോഗത്തില്‍ വെര്‍ച്യുല്‍ ആയി പങ്കെടുത്തു

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗംമൂലം പ്രതിവര്‍ഷം 13 ലക്ഷത്തോളം മരണങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അതായത്ഒരുദിവസം 3500 മരണങ്ങളാണ് നടക്കുന്നത്. രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും പുറമേ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും പുകയില പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

കോവിഡിനെ തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കുന്നവരില്‍ 40 മുതല്‍ 50 ശതമാനം വരെ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യയിലെ പുകയില ഉപഭോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മരണങ്ങള്‍, രോഗങ്ങള്‍ എന്നിവയുടെ സാമ്പത്തിക ആഘാതം’ എന്ന പേരില്‍ ലോകാരോഗ്യസംഘടന നടത്തിയ പഠനപ്രകാരം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഒരു ശതമാനം അതായത് 1.77 ലക്ഷം കോടി രൂപയോളമാണ് പുകയില ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗങ്ങളും മരണങ്ങളും സാമ്പത്തികമേഖലയില്‍ സൃഷ്ടിക്കുന്ന അധികഭാരം.
.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ മൂലം പുകയില ഉപയോഗത്തില്‍ 2009- 10 കാലയളവിനെക്കാള്‍(34.6% ) 6 ശതമാനം കുറവ് 2016- 17 കാലയളവില്‍ (28.6% ) ഉണ്ടായതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു

ടുബാക്കോ ക്വിറ്റ് ലൈന്‍ സേവനങ്ങളിലേക്ക് ലഭിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണത്തില്‍ അടുത്തകാലത്തുണ്ടായ വര്‍ധന ശ്രീ ഹര്‍ഷവര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.’2016ല്‍ ഞങ്ങള്‍ തുടക്കംകുറിച്ച -1800-112-356 ടുബാക്കോ ഫ്രീ ക്വിറ്റ് ലൈന്‍ സേവനങ്ങള്‍ 2018 സെപ്റ്റംബറില്‍ വികസിപ്പിച്ചിരുന്നു

നിലവില്‍ രാജ്യത്തെ ആറ് കേന്ദ്രങ്ങളില്‍ നിന്നായി 16 ഭാഷകളിലും നാല് പ്രാദേശിക ഭാഷാ ഭേദങ്ങളിലും സേവനം ലഭ്യമാണ്.ക്വിറ്റ്‌ലൈന്‍ സേവനം വികസിപ്പിക്കുന്നതിന് മുന്‍പ് പ്രതിമാസം 20500 ഓളം കോളുകളാണ് ലഭിച്ചിരുന്നെങ്കില്‍, വികസനത്തിന് ശേഷം രണ്ടരലക്ഷത്തോളം ഫോണ്‍ കോളുകളാണ് ഒരുമാസം ലഭിക്കുന്നത്

പുകയില ഉപയോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട 2017 ലെ ദേശീയ ആരോഗ്യ നയത്തിലെ ലക്ഷ്യങ്ങളെ പറ്റിയും കേന്ദ്ര ആരോഗ്യമന്ത്രി സംസാരിച്ചു. 2025 ഓടെ രാജ്യത്തെ പുകയില ഉപഭോഗം 30 ശതമാനത്തോളം കുറയ്ക്കുക എന്ന വലിയ ലക്ഷ്യമാണ് ഞങ്ങള്‍ക്ക് മുന്‍പില്‍ ഉള്ളത്. രാജ്യത്തെ പുകയില ഉപയോഗം കുറയ്ക്കുന്നതിനായി വലിയ സംഭാവനകള്‍ നല്‍കിയ പങ്കാളിത്ത സംഘടനകള്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍ താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍, ലോക ആരോഗ്യ സംഘടന, തുടങ്ങിയവര്‍ക്ക് ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →