ആലപ്പുഴ: മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലേയ്ക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഒൻപത് ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലേയ്ക്ക് 2021-22 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020-21 വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ പുന്നപ്ര എം.ആർ.എസിലോ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും എം.ആർ.എസ് പുന്നപ്രയിൽ നിന്നും ലഭിക്കും. താൽപര്യമുള്ളവർ ജൂൺ പത്തിനകം അപേക്ഷിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →