കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്നാട് സര്‍ക്കാര്‍. ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ പേരില്‍ 5 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കും. 18 വയസ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികള്‍ക്ക് നല്‍കും. വിദ്യാര്‍ഥികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഹോസ്റ്റല്‍ ചെലവടക്കം വഹിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടാതെ കോവിഡില്‍ വിധവകളായ അമ്മമാര്‍ക്ക് 3 ലക്ഷം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഭാര്യയെ നഷ്ടപ്പെട്ട കുട്ടികളുള്ള പുരുഷന്‍മാര്‍ക്കും സമാന സഹായം നല്‍കും. കോവിഡില്‍ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് 18 വയസാകുന്നത് വരെയാണ് രക്ഷിതാക്കള്‍ക്ക് ധനസഹായം ലഭിക്കുക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നിരീക്ഷിക്കാനായി ജില്ലാതലത്തില്‍ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →