മിഷൻ ഇംപോസിബിൾ ….. ഏഴാം ഭാഗത്തിൽ പ്രഭാസ് ഉണ്ടാവില്ല

ക്രിസ്റ്റഫർ മക്വറി സംവിധാനം ചെയ്യുന്ന ടോം ക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ഏഴാം ഭാഗത്തിൽ ആരാധകരുടെ ഇഷ്ട നായകൻ പ്രഭാസ് ഉണ്ടെന്ന തരത്തിൽ വാർത്തകൾ വലിയതോതിൽ വ്യാപിച്ചിരുന്നു. പ്രഭാസ് ഉണ്ടെന്ന വാർത്തകൾ വന്നതോടെ ചിത്രത്തിനും താരത്തിനും ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് ട്വിറ്റുകളും ഹാഷ്ടാഗുകളുമായി എത്തിയിരുന്നത്.

ഇതോടെയാണ് ഇഷ്ടനായകൻ പ്രഭാസ് എത്തുമെന്ന വാർത്തകൾ തള്ളിക്കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക്വറി രംഗത്തുവന്നത്. ചിത്രത്തിൽ പ്രഭാസ് എത്തുന്നുവെന്ന് വാർത്തകൾ തെറ്റാണെന്ന് മക്വറി പറഞ്ഞു.

ഈ ചിത്രത്തിൽ ഒരു കഥാപാത്രമായി പ്രഭാസ് എത്തുന്നുണ്ടെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്റിലൂടെ ആരാധകർ തന്നെ സംവിധായകനോട് ഈ കാര്യം തിരക്കിയപ്പോഴാണ് സത്യം വെളിപ്പെട്ടത്.

അദ്ദേഹം കഴിവുള്ള ആൾ ആയിരിക്കും എന്നാൽ ഞങ്ങൾ ഇതുവരെയും പരിചയപ്പെട്ടിട്ടില്ല എന്നായിരുന്നു സംവിധായകൻ നൽകിയ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →