മില്‍ഖാ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

ഇതിഹാസ സ്‌പ്രിന്റര്‍ മില്‍ഖാ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുളളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം മില്‍ഖാ വിംഹിന്റെ ഭാര്യയും ഇന്ത്യയുടെ മുന്‍ വോളിബോള്‍ ക്യാപറ്റനുമായ 82 കാരി നിര്‍മ്മല്‍കൗര്‍റിനെ കോവിഡ്‌ ന്യൂമോണിയാ ബാധിതയായി മൊഹാലി ഫോര്‍ട്ടിസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2021 മെയ്‌ 24ന്‌ തിങ്കളാഴ്‌ചയാണ്‌ 91 കാരനായ മില്‍ഖാ സിംഗിനെ മൊഹാലി ഫോര്‍ട്ടിസ്‌ ആശുപത്രിയിലെ ഐസിയു വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. അദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഹോം ഐസൊലേഷനിലായിരുന്നു. രക്തത്തിലെ ഓക്‌സിജന്‍ അളവ്‌ കുറയുകയും നേരിയ തോതില്‍ ന്യൂമോണിയാ ബാധിക്കുകയു ചെയ്‌ത സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്‌ മകന്‍ ജീവ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →