സുബോധ്‌ കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

ന്യൂ ഡല്‍ഹി: സുബോധ്‌ കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബഎ്രെ ഡയറക്ടറായി ചുമതല ഏല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി , ചീഫ്‌ ജസ്‌റ്റീസ്‌ എന്‍.വി.രമണ,കോണ്‍ഗ്രസ്‌ സഭാകക്ഷി നേതാവ്‌ അധീര്‍ രഞ്‌ജന്‍ ചൗധരി, എന്നിവരടങ്ങിയ ഉന്നത തല സമിതിയാണ്‌ സിബിഐ ഡയറക്ടറെ നിയമിച്ചത്‌. മഹാരാഷ്ട്ര കേഡറില്‍ നിന്നുളള 1985 ബാച്ചിലെ ഉദ്യോഗസ്ഥനാണ്‌ സുബോധ്‌കുമാര്‍. നിലവില്‍ സിഐഎസ്‌എഫ്‌ ഡയറക്ടര്‍ ജനറലാണ്‌.

കേരള ഡിജിപി ലോക്‌നാഥ്‌ ബഹ്‌റയടക്കം നൂറോളം ഉദ്യോഗസ്ഥരുടെ പേരാണ്‌ പട്ടികയിലുണ്ടായിരുന്നത്‌. 2021 ഫെബ്രുവരിയില്‍ ഋഷികുമാര്‍ ശുക്ലയുടെ കാലാവധി കഴിഞ്ഞതോടെ സിബിഐ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹക്കായിരുന്നു താല്‌ക്കാലിക ചുമതല .

രണ്ടുവര്‍ഷത്തേക്കാണ്‌ സുബോധ്‌ കുമാര്‍ ജയ്‌സ്വാളിന്റെ കാലാവധി. മഹാരാഷ്ട്ര പോലീസില്‍ ഡിജിപിയായും സുബോധ്‌കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മുംബയ്‌ ആന്റി ടെററിസം സ്‌ക്വാഡ്‌, മഹാരാഷ്ട്രപോലീസ്‌ എസ്‌ഐടി ,സ്‌റ്റേറ്റ്‌ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സ്‌ എന്നിവയിലും പ്രവര്‍ത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →