പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ സൗജന്യ ആംബുലന്‍ സര്‍വീസ് ആരംഭിച്ചു

പത്തനംതിട്ട: കുറ്റൂര്‍ പഞ്ചായത്തിലെ ഡൊമിസിലറി കെയര്‍ സെന്ററിനുള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മിഥുന്‍ രാജാണ് സൗജന്യ ആംബുലന്‍സ് നല്‍കിയത്. ആംബുലന്‍സ് സര്‍വീസ്  ഉദ്ഘാടനം അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാന്‍ അഡ്വ.ആര്‍.സനല്‍കുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചുവിന് വാഹനത്തിന്റെ താക്കോല്‍ നല്‍കി നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി എബ്രഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →