തീവ്ര ചുഴലിക്കാറ്റായി “യാസ്‌’ : കേരളത്തിലും കനത്ത മഴക്ക്‌ സാധ്യത

ഭുവനേശ്വര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘യാസ്‌ ‘ ചുഴലിക്കാറ്റ്‌ തീവ്ര ചുഴലിക്കാറ്റായി മാറി. 2021 മെയ്‌ 26 ബൂധനാഴ്‌ച രാത്രിയോടെ ഒഡീഷ തീരം വഴി കരക്കെത്തുമെന്നാണ്‌ പ്രവചനം. ഒഡീഷ ,ബംഗാള്‍ തീരങ്ങളില്‍ കേന്ദ്രകാലാവസഥാ വകുപ്പ്‌ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മെയ് 25, 26 തിയ്യതികളിൽ കേരളത്തില്‍ പരക്കെ മഴ ലഭിച്ചേക്കും. ഒഡീഷാ ,ബംഗാള്‍, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്‌റ്റനന്റ് ഗവര്‍ണറുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ചുഴലിക്കറ്റിനെ നേരിടാനുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

ഒഡീഷയിലെ ബാലസോറിന്‌ സമീപം ബുധനാഴ്‌ച രാത്രി പത്തുമണിയോടെ അതി തീവ്ര ചുഴലിക്കാറ്റായി യാസ്‌ തീരം തൊടുമെന്നാണ്‌ മുന്നറിയിപ്പ്‌. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയാണ്‌ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. കരയില്‍ കയറിയതിനു ശേഷം ബീഹാറും കടന്ന്‌ റാഞ്ചി ലക്ഷ്യമാക്കി നിങ്ങി പതുക്കെ ശക്തി കുറയും . ഒഡീഷയോട്‌ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പുരി, ജഗല്‍സിംഗ്‌പൂര്‍ ,കട്ടക്‌, ബാലസോര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്‌. ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടാവും. കേരളത്തില്‍ എറണാകുളം ഇടുക്കി, കോട്ടയം പത്തനംതിട്ട ആലപ്പുഴ കൊല്ലംതിരുവനന്തപുരം ജില്ലകളില്‍ മഴലഭിക്കും. മലയോരങ്ങളിലും തീരദേശങ്ങളിലും വ്യാഴാഴ്‌ചവരെ മഴയുണ്ടാകുമെന്നാണ്‌ പ്രവചനം .തൊട്ടുപിന്നാലെ കാലവര്‍ഷം എത്താനും സാധ്യതയുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →