ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ത്ഥ കാരണം അജ്ഞാതമെന്ന് എയിംസിലെ ഡോക്ടർ, ഒരേ മാസ്ക് ആഴ്ചകളോളം ഉപയോഗിക്കുന്നത് അപകടകരം

ന്യൂഡല്‍ഹി: കോവിഡും ബ്ലാക് ഫംഗസ് രോഗവും തമ്മിൽ ബന്ധമുണ്ടോ എന്ന അന്വേഷണം നടന്നു വരികയാണ്. ഇതുവരെ ഇതിന് സ്ഥിരീകരണമില്ല, എന്നാൽ
കൊവിഡ്‌ -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക്​ ഫംഗസൊരു​ പുതിയ രോഗമല്ലെന്നും, മുൻപൊരിക്കലും അത്​ പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും പറയുകയാണ് എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര.

അതേ സമയം, ഇപ്പോള്‍ അതൊരു പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന്​ തങ്ങള്‍ക്കറിയില്ലെന്നും 22/05/21 ശനിയാഴ്ച അദ്ദേഹം വ്യക്​തമാക്കി. ​

​അണുബാധയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക്​ കോള്‍ഡ്​ ഓക്സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും പറഞ്ഞു.

ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് ബ്ലാക്ക്​ ഫംഗസ്​ കുറക്കുന്നതിനായി ആന്റി ഫംഗസ് മരുന്നായ പോസകോണസോള്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്.​ അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ്​ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →