ദോഹ ഏപ്രിൽ 18: സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഖത്തറിൽ ഒരാൾ കൂടി മരിച്ചു.
മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന്‍ എന്നിവരാണ് കഴിഞ്ഞദിവസം സൗദിയിൽ മരിച്ചത്.
ഖത്തറില്‍ ശനിയാഴ്ച 59 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം കൂടിയുണ്ടായതാണ് മരണത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
ഖത്തറില്‍ ശനിയാഴ്ച 45 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 5008 ആയി. 46 പേര്‍ക്ക് കൂടി രോഗമുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 510 ആയി.