ലതികാ സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് 23/05/21 ഞായറാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ലതികാ സുഭാഷ് എന്‍സിപി നേതാവ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് എന്‍സിപി പ്രവേശനം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം.

“കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് എൻസിപി പ്രവേശനത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. എന്‍സിപിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍സിപി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയും”.’ ലതികാ സുഭാഷ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →