എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2693 കിടക്കകൾ

എറണാകുളം: ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 54  കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ  18 പേർ ചികിത്സയിലുണ്ട്.  ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 12  കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 948 കിടക്കകൾ സജ്ജമാക്കി. ഇവിടങ്ങളിൽ 473 പേർ ചികിത്സയിലുണ്ട്.  ജില്ലയിൽ 475 കിടക്കൾ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്. 
    
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 12  കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 626  കിടക്കൾ സജ്ജമാക്കി. ഇവിടങ്ങളിൽ 376 പേർ ചികിത്സയിലാണ്. ഓക്സിജൻ കിടക്കൾ അടക്കമുള്ള സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 250 കിടക്കൾ വിവിധ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി ലഭ്യമാണ്. 

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 14  സർക്കാർ ആശുപത്രികളിലായി 1138 കിടക്കൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 769 പേർ ചികിത്സയിലാണ്. കോവിഡ്  രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ  വിവിധ ആശുപത്രികളിലായി 369 കിടക്കകളും ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →