ന്യൂഡൽഹി ഏപ്രിൽ 18: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനം പേരെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. അതായത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേരെയും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് മരണനിരക്ക് 3.3 ശതമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 45 വയസ്സില്‍ താഴെ ഉളളവരുടെ മരണനിരക്ക് 14.4 ശതമാനമാണ്. 45 നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60 നും 75 നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. 42.2 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

