കോവിഡ് 19 ന്റെ കൈകാര്യം ചെയ്യലിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത അവലോകനം ചെയ്യുന്നതിനായി കേന്ദ്ര രാസവസ്തു , രാസവള മന്ത്രി ശ്രീ സദാനന്ദ ഗൗഡ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച ചെയ്തു.
രാജ്യത്തുടനീളം മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ശ്രീ. സദാനന്ദ ഗൗഡ അറിയിച്ചു.

