കോഴിക്കോട്​: യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

കോഴിക്കോട്​: പ്രമുഖ സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 17/05/21 തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

തിക്കോടി പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മൃതദേഹം തിക്കോടി മീത്തലെപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

2020 ഡിസംബർ 12നായിരുന്നു യു.എ. ഖാദർ മരണ​പ്പെട്ടത്​. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കൾ: സലാം, (കോഴിക്കോട്), സഹീർ (ദുബായ്). സഹോദരങ്ങൾ: അയിശു, റാബിയ, സഫിയ, വി.കെ. അബ്ദുൽ മജീദ് (മെമ്പർ, തിക്കോടി ഗ്രാമപഞ്ചായത്ത്), വി.കെ.അബ്ദുൽ ലത്തീഫ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →