ടെല്‍ അവീവ് ഏപ്രിൽ 17: കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ ഇസ്രായേലില്‍ പ്രക്ഷോഭം കനക്കുന്നു. തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗമായ ഹരേദികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരെ നേരിടാന്‍ പൊലീസ് നടത്തിയ ഗ്രനേഡ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പലയിടത്തും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാത്രി ജറുസലമിലെ മിയ ഷീരിം പ്രദേശത്താണ് പ്രക്ഷോഭം തുടങ്ങിയത്. ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാന് വ്യാഴാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി വിവേചനം കാണിച്ചതായാണ് ഹരേദി വിഭാഗത്തിന്റെ ആരോപണം.
വ്യാഴാഴ്ച രാത്രി പല സ്ഥലങ്ങളിലും ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് നടത്തിയ ഗ്രനേഡ് അക്രമണത്തില്‍ എട്ട് വയസുകാരിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ഹരേദി വിഭാഗക്കാര്‍ക്കു നേരെ പൊലീസ് ഗ്രനേഡ് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യം മാധ്യമ പ്രവര്‍ത്തകനായ യായര്‍ ചെര്‍കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

