തിരുവനന്തപുരം: ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് പരിശീലനം നൽകി

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൻ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളം കൺസൾട്ടന്റ് എൻ.ജഗജീവൻ, കില റിസോഴ്‌സ് പേഴ്‌സൺ എന്നിവർ ക്ലാസ്സെടുത്തു. കില ഡെപ്യൂട്ടി ഡയറക്ടർ ഷഫീക് പി.എം. സ്വാഗതം പറഞ്ഞു.
ജില്ലകളിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്രൈസിസ് മാനേജ്‌മെന്റ് ടീം പ്രവർത്തിക്കുന്നത്. പത്ത് പഞ്ചായത്തുകൾക്ക് ഒരുദ്യോഗസ്ഥൻ എന്ന കണക്കിൽ ടീമുകളിൽ അംഗങ്ങളുണ്ടാകും.

കോവിഡ് 19 തീവ്ര വ്യാപന പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പഞ്ചായത്തുതല പ്രതിരോധ/ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നൽകൽ, പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട പഞ്ചായത്തുകളിലും വിഷയങ്ങളിലും സമയബന്ധിതമായി ഇടപെടൽ നടത്തൽ, സർക്കാർ ഉത്തരവുകളും മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കുന്നതിന് സഹായം നൽകൽ എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →