പത്തനംതിട്ട: ഏനാദിമംഗലത്ത് സാമൂഹിക അടുക്കള ആരംഭിച്ചു

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാമൂഹിക അടുക്കള ഇളമണ്ണൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉദയഭാനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദയരശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍ ബി രാജീവ് കുമാര്‍, കുമാരി മഞ്ജു, വികസന സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിളയില്‍, ജീനാ ഷിബു, അരുണ്‍ രാജ്, ലത ജെ, പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →