കൊല്ലം: കൊല്ലം, കൊട്ടാരക്കര ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കണ്ട്രോള് റൂം തുറന്നു. 9496010101, 9496018381, 9496018385 നമ്പരുകളിലോ 1912 ടോള്‍ഫ്രീ നമ്പരിലോ അപകട വിവരം അറിയിക്കാം. 9496001912 (വാട്സാപ്പ് നമ്പര്‍). കോവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ നേരിട്ട് കെ. എസ്.ഇ. ബി. ഓഫീസുകളില്‍ പോകാതെ ടെലഫോണ്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.