പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങും

പത്തനംതിട്ട: കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ അനൗണ്‍സ്മെന്റ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവരുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍, പൗണ്‍ സ്‌പ്രേയര്‍, പി.പി.ഇ.കിറ്റ്, സാനിറ്റൈസര്‍, സോഡിയം ഹൈപ്പോക്ലോറൈഡ്, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, ബോട്ടില്‍, എന്‍95 മാസ്‌ക്, ലോഷന്‍ എന്നിങ്ങനെ പതിനഞ്ചു ലക്ഷം രൂപയുടെ പത്തിനം സാധനങ്ങള്‍ വാങ്ങുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം അനുമതിയായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →