പാലോട്: പെരിങ്ങമല പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 353 പേരാണ് നിലവില്‍ ചികിത്സയിലുളളത്.ഇതിനോടകം 9 പേര്‍ മരിച്ചു. കരിമണ്‍കോട്, ഇക്ബാല്‍ കോളേജ്, കൊച്ചുകരിക്കകം, എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ കോവിഡ് രോഗികള്‍ കഴിഞ്ഞിരുന്ന വീടുകള്‍ ആദിവാസി ക്ഷേമ സമിതി ഭാരവാഹികള്‍ അണുവിമുക്തമാക്കി. ഇതോടൊപ്പം ഭക്ഷ്യധാന്യങ്ങളും എത്തിച്ചു. കരിമ്പില്‍കാല സുരേഷ്, എംവി ഷിജുമോന്‍, സെല്‍വരാജ്, അനില്‍കുമാര്‍, ഹരി കാട്ടിലക്കുഴി, എന്നിവര്‍ നേതൃത്വം നല്‍കി. ഞാറനീലി സിബിഎസ്ഇ സ്‌കൂളില്‍ എഫ്എല്‍ ടിസി ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഇയ്യക്കോ്ട്ട ഒരുവീട്ടില്‍ നടന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഇതില്‍ മൂന്നുപേരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മരിച്ചത്. പെരിങ്ങമല പിഎച്ചസിയുടെയും പാലോട് സിഐ സികെ മനോജ് ,പ്രോജക്ട് ഓഫീസര്‍ റഹീം, ട്രൈബല്‍ ഓഫീസര്‍ ഹരിനാഥ് ,വാര്‍ഡ് മെമ്പര്‍ ഷീബ ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ 11/05/21 കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം ലഭിക്കുന്നതോടെ രോഗവ്യാപ്തിയുടെ തോത് വ്യക്തമാവും. പരിശോധനകളുടെ എണ്ണം കൂട്ടി രോഗികള്‍ക്ക ചികിത്സ ഉറപ്പാക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ഉളള നടപടികള്‍ പുരോഗമിക്കുകയാണ്.

