ഇടുക്കി: കേരളത്തില്‍ കോവിഡ് വ്യാപനം ആരംഭിച്ചിട്ട് ഒന്നരവര്‍ഷത്തോളം. ഇന്നോളം ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്തായി ഇടമലക്കുടി. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ പഞ്ചായത്തും .
കോവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്ക് ഇപ്പോഴും ഒരയവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു മാത്രം നടത്തുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇരുപത്തിആറ് കുടികളിലായി മുവായിരത്തോളം പേരാണ് ഇടമലക്കുടിയിലുളളത്. അവര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് പുറത്തുപോകാം. കുടിയില്‍ തിരികെയെത്തിശേഷം ഇയാള്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം.പുറത്തുനിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.
ആധുനീക സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത പ രിമിതികള്‍ക്കുളളില്‍ നിന്ന് ഒന്നര വര്‍മഷായി കോവിഡിനെ അകറ്റി നിര്‍ത്തിയ ഇടമലക്കുടി മോഡല്‍ കയ്യടി അര്‍ഹിക്കുന്നതാണ്.

