തിരുവനന്തപുരം : നിയമസഭ 2021 മെയ് 24ന് ചേരാന്‍ ധാരണയായി. 15-ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ അന്ന് സത്യപ്രതിജ്ഞ ചെയ്യും . 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്താനും ആലോചനയുണ്ട്. സംസ്ഥാത്തെ കോവിഡ് വ്യാപനതോതും ലോക്ഡൗണും കണക്കിലെടുത്താവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. 28ന് ശേഷം നിയമസഭാ സമ്മേളനം തുടരേണ്ടതുണ്ടോയെന്ന കാര്യം കക്ഷി നേതാക്കളുടെ യോഗം തീരുമാനിക്കും.
20ന് വൈകുന്നേരം സംസ്ഥാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം രാത്രിയില്‍ ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാവും എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ അടക്കമുളള കാര്യങ്ങള്‍ തീരുമാനിക്കുക. പ്രോ-ടേം സ്പീക്കറേയും മന്ത്രിസഭ തീരുമാനിക്കും. പ്രോ-ടേം സ്പീക്കര്‍ക്ക് ഗവര്‍ണറോ ഗവര്‍ണര്‍ നിശ്ചയിക്കുന്ന പ്രതിനിധിയോ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പ്രൊ-ടേം സ്പീക്കറാണ് നിയുക്ത എംഎല്‍എ മാര്‍ക്ക് സത്യവാചകം ചെല്ലിക്കൊടുക്കുന്നത്.
തുടര്‍ന്ന 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും ആലോചിക്കുന്നുണ്ട്. കോവിഡ് കാലയളവില്‍ പ്രതിപക്ഷം മത്സര രംഗത്തുനിന്നും ഒഴിവായാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കും. വീണാ ജോര്‍ജിന്റെ പേരാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ കേരള നിയമസഭയുടെചരിത്രത്തില് ആദ്യ വനിതാ സ്പീക്കറായി വീണ മാറും . മുന്‍ മന്ത്രിമാരായ ടിപി രാമകൃഷ്ണന് ,എസി മൊയ്തീന് ,കടകംപളളി സുരേന്ദ്രന് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്.

