ന്യൂ ഡല്‍ഹി: കൊവിഡിനെതിരെ വെളളത്തില്‍ അലിയിച്ച് കഴിക്കുന്ന മരുന്നിന് രാജ്യത്തെ അടിയന്തിര ഉപയോഗത്തി്ന അനുമതി നല്കി. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്ഗനൈസേഷന്(ഡിആര്‍ഡിഒ)ആണ് ഈ മരുന്ന് വികസിപ്പിച്ചത്. ഡ്രഗ് 2-ഡി ഓക്സ് -ഡി-ഗ്ലൂക്കോസ് എന്നാണ് ഈ മരുന്നിന്റെ പേര്. ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. വെളളത്തില്‍ അലിയിച്ചുകഴിക്കുന്ന തരം പൗഡര്‍ രൂപത്തിലുളള മരുന്നാണിത്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നല്കിയ മരുന്ന് 2021 മെയ് 11 ചൊവ്വാഴ്ച മുതല്‍ അടിയന്തിര ഉപയോഗത്തിനായി വിതരണം ചെയ്യാന്‍ തുടങ്ങുമെന്ന് ഡിആര്‍ഡിഒ മേധാവി ജി സതീശ് റെഡ്ഡി അറയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് വൈറസിനെ ചെറുക്കുന്നതിന് ഈ മരുന്ന് ഫലപ്രദമാണെന്നും ലഭ്യതക്കനുസരിച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശരീരത്തിലെ ഓക്സിജന്റ അളവ് മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൊറോണാ രോഗികള്‍ക്ക് മൂന്നുദിവസത്തിനകം ഈ മരുന്ന് ഫലം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദ്ദേഹം പറഞ്ഞു.
അതേസമയം മരുന്നിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്ത് ആരോഗ്യമേഖലയിലെ ചില വിദഗ്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് കോവിഡിനെതിരെയുളള മരുന്നല്ലെന്നും ചില കോശങ്ങളുടെ മാത്രം ഓക്സിജന്‍ ഡിമാന്റ് കുറക്കാന്മാത്രമേ ഇതിന് കഴിയുകയുളളുവെന്നും അറിയപ്പെടുന്ന കോശ ശാസ്ത്രജ്ഞനും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലും ജോണ്‍ഹോപ്പ്കിന്‍സ് സര്‍വകലാശാലയിലും ജോലി ചെയ്തിരുന്ന ആളുമായ എതിരന്‍ കതിരവന്‍ പറഞ്ഞു.

