ആലപ്പുഴ : കോവിഡ് പ്രതിരോധം: ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് അടിയന്തിര സാഹചര്യം നേരിടുന്നതിനായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സജ്ജമാക്കിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിയുക്ത എം. എൽ. എ ദലീമ ജോജോ നിർവ്വഹിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് സുധീഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം പ്രമോദ്, ജില്ലാ പഞ്ചായത്തംഗം പി. എസ് ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആബുലൻസ് സേവനത്തിനും മറ്റു ആവശ്യങ്ങൾക്കും പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് ഹെൽപ് ലൈൻ നമ്പറായ 9497582230ൽ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →