-28.72 % ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മെയ് 9ന് 2088 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28.72 ശതമാനമാണ് മെയ് 8ലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2147 പേർ രോഗമുക്തരായി. 2085 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,02,706 പേർ രോഗമുക്തരായി. 25,850 പേർ ചികിത്സയിലുണ്ട്.

