മലപ്പുറം: ജില്ലയിലെ ആദ്യ ഹരിത വാര്‍ഡായി കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 19 അരീച്ചോല തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് അറിയിച്ചു. പഞ്ചായത്തിന്റെ സമഗ്ര അജൈവ പാഴ് വസ്തു പരിപാലന പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ സേനയും പഞ്ചായത്തും നടത്തിയ ഊര്‍ജിത ക്യാമ്പയിന്റെ ഫലമായാണ് അരീച്ചോല വാര്‍ഡ് നേട്ടം കൈവരിച്ചത്.
മുഴുവന്‍ വീടുകളില്‍ നിന്നും അജൈവ മാലിന്യ ശേഖരണം, എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍, മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ, ഹരിതനിയമാവലി വിദ്യാഭ്യാസം എന്നിങ്ങനെ ഹരിതകേരളം മിഷന് മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ നൂറ് ശതമാനമാനവും നടപ്പാക്കിയാണ് ഹരിതവാര്‍ഡായി അരീച്ചോല മാറിയത്. നേട്ടത്തിനായി പ്രവര്‍ത്തിച്ച വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണുമായ പി.കെ സഫ്ന അനസ്, ഹരിത കര്‍മ സേന അംഗങ്ങളായ ദിവ്യ, ശാരദ എന്നിവരെ പഞ്ചായത്ത് ഭരണ സമിതി അഭിനന്ദിച്ചു.

