ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ടാര്‍ഗെറ്റ് ചെയ്യുന്ന പുതിയ വൈറസ് വ്യാപിക്കുന്നതായി സൂചനകള്‍. കോവിഡ് 19 സൗജന്യവാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്പ് രജിസ്‌ട്രേഷന്‍ പോലയാണ് ഇതിന്റെ പ്രവര്‍ത്തനെമെന്ന് ഇ-മാല്‍വെയര്‍ സുരക്ഷാ ഗവേഷകര്‍ റിപ്പോര്‍ട്ടുചെയ്തു. മാല്‍വെയര്‍ ഗവേഷകനായ ലൂക്കാസ് സ്‌റ്റെഫാന്‍കോ ആണ് ആദ്യമായി ട്വിറ്ററില്‍ എസ്എംഎസ് വേം എന്ന് ഇതിനെ വിളിച്ചത്.

മറ്റുവൈറസ് സോഫ്റ്റു വെയറുകളേപ്പോലെ വ്യാപകമായി കോവിഡ് 19 രജിസ്ട്രേഷന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ ക്ഷണിക്കുന്നു. പുതിയ വൈറസ് ടെക്സ്റ്റ് മെസേജുകളിലൂടെ വ്യാപിക്കുകയും ഫോണില്‍ നിന്ന് കോണ്‍ടാക്ട് ലിസ്റ്റ് മോഷ്ടിക്കകയും ചെയ്യുന്നു. പുതിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നുവെന്ന് ലൂക്കാസ് സ്‌റ്റെഫാന്‍കോ അവകാശപ്പെട്ടു. ഇതെങ്ങനെ വ്യാപിക്കുന്നുവെന്നതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കിട്ടു.

സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കുവഴി ഉപയോക്താക്കള്‍ വ്യാജ സൗജന്യവാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ ഫോണില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷനായി പ്രത്യക്ഷപ്പെടുകയും കോണ്‍ടാക്ട് ലിസ്റ്റിലേക്ക് അക്‌സസ് അഭ്യര്‍ത്ഥിക്കുകയും മെസേജുകള്‍ അയക്കാനും കാണാനും അനുമതി നല്‍കുകയും ചെയ്യുന്നു.

ഇത്തരം വൈറസുകളില്‍ നിന്നും കബളിപ്പിക്കപ്പെടാതിരിക്കുളള ഏക മാര്‍ഗം ഇത്തരത്തിലുളള ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുകയോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങള്‍ അയച്ച ലിങ്കുകള്‍വഴി ഏതെങ്കിലും വെബ്‌സൈറ്റുകള്‍ തുറക്കാതിരിക്കുകയെന്നതുമാണ്. ആന്‍ഡ്രോയിഡിന്റെ കാര്യത്തില്‍ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നുമാത്രം ഒരാപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക . നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷനുകള്‍ എന്താണ് അനുമതി ചോദിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം അനുതി നല്‍കുക എന്നതുമാണ് ഏറ്റവും നല്ല മാര്‍ഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →