തിരുവനന്തപുരം: കാട്ടാക്കട താലൂക്കില്‍ കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന 68, 69, 70 നമ്പര്‍ റേഷന്‍കടകളില്‍ നിന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകല്‍, അണകാല്‍, കുന്നത്തേരി, വ്ളാവിള, പ്ലാത്ത്, എറുമ്പിയാട്, വാലിപ്പാറ, ചോനംമ്പാറ എന്നീ സ്ഥലങ്ങളിലുളള ആദിവാസി ഊരുകളില്‍ എത്തിക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും (4 x 4 ടൈപ്പ് പിക്കപ്പ് വാന്‍) കയറ്റിറക്ക് + കടത്തുക്കൂലി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സപ്ലൈ ആഫിസില്‍ 20.05.2021ന് വൈകുന്നേരം 03.00 മണിക്ക് മുമ്പായി ലഭിക്കണം. അന്നേ ദിവസം വൈകുന്നേരം 04.00 മണിക്ക് ദര്‍ഘാസുകള്‍ പൊട്ടിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ദര്‍ഘാസുകള്‍ സമര്‍പ്പിച്ച വ്യക്തികളോ, അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികളോ രേഖകള്‍ സഹിതം അന്നേദിവസം ഹാജരാകണം.