മിഥുൻ രമേഷിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി ചാക്കോച്ചൻ :

സ്വതസിദ്ധമായ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ഒരു നടനും അവതാരകനും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് മിഥുൻ രമേശ്. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപെട്ടവരാണ്.

മിഥുനിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് പിറന്നാൾ ആശംസകളുമായി ഒരു ബിസ്ക്കറ്റ് കൊണ്ടുള്ള മിഥുനിന്റെ രസകരമായ കുസൃതി വീഡിയോ പങ്ക് വെച്ച് കൊണ്ട് നടൻ കുഞ്ചാക്കോ ബോബൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

ഈ പിറന്നാൾ ആശംസക്ക് മിഥുൻ നന്ദി അറിയിക്കുകയും അതോടൊപ്പം എല്ലാവരെയും മിസ് ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയും ചെയ്തു.

മിഥുൻ രമേശിനെ ചാക്കോച്ചൻ എനർജിയുടെയും വിനോദത്തിന്റെയും നിറക്കുടം എന്നാണ് വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ കുട്ടിക്കാലത്തെ നാളുകളിലേക്ക് മടങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്തയാണ് ചാക്കോച്ചന് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →