ട്വീറ്റ് പ്രകോപനപരം; കങ്കണ റണാവത്തിന്റ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

ന്യൂഡൽഹി: നടി കങ്കണ റണാവത്തിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് 04/05/21 ചൊവ്വാഴ്ച ട്വിറ്റർ നടപടിയെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു.

ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷകരവും മറ്റുള്ളവരുടെ ജീവന് ഹാനി ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.

നേരത്തെ ‘താണ്ഡവ്’ വെബ് സീരിസിന് എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലും കങ്കണക്കെതിരെ ട്വിറ്റര്‍ നടപടി എടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →