ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് അദ്ദേഹം. കെ വി സുമേഷിനെ അഭിനന്ദിച്ചുകൊണ്ട് നടൻ സുബീഷ്

15 വർഷമായി എനിക്ക് അടുത്ത പരിചയമുള്ള വ്യക്തിയാണ് അഴീക്കോട് മണ്ഡലത്തിൽ നിന്നും വിജയിച്ച കെവി സുമേഷ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആളാണ് സുമേഷ് എന്നും ആളുകളെ തേടിപ്പോകുന്ന എംഎൽഎ ആയിരിക്കും അദ്ദേഹം എന്നും സുബീഷ് പറയുന്നു. അഴീക്കോട് മണ്ഡലത്തിൽ നിന്നും വിജയിച്ച കെ വി സുമേഷിനെ അഭിനന്ദിച്ചു കൊണ്ട് നടൻ സുബീഷിന്റെ വാക്കുകൾ .

കഴിഞ്ഞ നിയമസഭാ ഇലക്ഷന് ഫോട്ടോ എടുക്കുമ്പോൾ ഫോട്ടോഗ്രാഫർ ചിരിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, എനിക്ക് ക്യാമറയിൽ നോക്കി ചിരിക്കാൻ അറിയത്തില്ല. അഴീക്കോട് മണ്ഡലത്തിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളോട് സുമേഷേട്ടൻ മത്സരിക്കുമ്പോഴും എനിക്കൊരു പരിഭ്രാന്തിയും ഇല്ലായിരുന്നു. കാരണം മറ്റുള്ളവരുടെ നോവ് അറിയുന്ന, ഓരോ സാധാരണക്കാരന്റെയും വേദന അറിയുന്ന അദ്ദേഹം ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

സുമേഷേട്ടൻ മത്സര രംഗത്തുള്ള സമയം വരെ അഴീക്കോട് വേറൊരു പാർട്ടി ആഗ്രഹിക്കേണ്ട കാര്യമില്ല . കാരണം 10 കിലോമീറ്റർ മാത്രം ചുറ്റളവുള്ള അഴീക്കോട് മണ്ഡലത്തിൽ ഓരോ മനുഷ്യന്റെയും ഓരോ സാധാരണക്കാരന്റെയും വീട്ടിലെ ഒരു അംഗമായിരിക്കും സുമേഷേട്ടൻ .

സാധാരണഗതിയിൽ എംഎൽഎയുടെ വീട്ടിൽ എത്തിയായിരിക്കും ജനങ്ങൾ അവരുടെ സങ്കടങ്ങൾ പറയുക. പക്ഷേ ഇനി മുതൽ മറ്റുള്ളവരുടെ വിഷമങ്ങൾ അറിയാൻ അവരെ തേടി പോകുന്ന ഒരു എംഎൽഎ യെ കാണണമെങ്കിൽ അത് അഴീക്കോട് മാത്രമായിരിക്കും. അഭിവാദ്യങ്ങൾ പ്രിയ സഖാവേ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →