എടിഎം കൗണ്ടറുകളില്‍ നിന്ന് സാനിറ്റൈസറുമായി മുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

കോഴിക്കോട്‌: എടിഎം കൗണ്ടറുകളില്‍ നിന്ന്‌ സാനിറ്റൈസര്‍ മോഷണം വ്യാപകമാവുന്നു. കോഴിക്കോട്‌ കക്കോടിയിലെ എസ്‌ബിഐ എടിഎമ്മില്‍ നിന്ന് ഒറ്റദിവസം രണ്ട്‌ അരലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ലഭിച്ചു. കക്കോടിയിലെ എടിഎമ്മിലെത്തിയ ആള്‍ പണം എടുത്തശേഷം സാനിറ്റൈസര്‍ ബോട്ടിലുമായി ഒന്നുമറിയാത്ത പോലെ നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. രണ്ടാമന്‍ ആദ്യം എടിഎമ്മില്‍ നിന്ന്‌ പണം എടുക്കുന്നതുപോലെ അഭിനയിക്കുകയും തുടര്‍ന്ന്‌ സാനിറ്റൈസറുമായി ഇയാളും നടന്നുപോകുന്നു. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ്‌ ബാങ്ക്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

എടിഎമ്മില്‍ സാനിറ്റൈസര്‍ ഇല്ലാതാകുന്നതോടെ ഇടപാടുകാര്‍ ബാങ്കിലെത്തി ജീവനക്കാരെ വഴക്കുപറയാന്‍ തുടങ്ങും . അങ്ങനെയാണ്‌ ജീവനക്കാര്‍ സി സിടിവി പരിശോധിച്ചതും മോഷണം പിടികൂടിയതും. ഇതുവരെ പോലീസില്‍ പരാതി നല്‍കിയില്ല വീണ്ടും തുടര്‍ന്നാല്‍ മറ്റുവഴിയില്ലെന്നാണ്‌ ബാങ്ക്‌ ജീവനക്കാര്‍ പറയുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →