ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

മാവേലിക്കര: എട്ടുമാസം ഗര്‍ഭിണിയായ മലയാളി നഴ്‌സ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നിത്തല ചെറുകോല്‍കുന്നേല്‍ പടീറ്റതില്‍ ബേബി-ലീലാമ്മ ദമ്പതികളുടെ മകള്‍ ഷീബ സന്തോഷ് (37) ആണ് മരിച്ചത്. മൂന്നുവര്‍ഷമായി ഡല്‍ഹി കാര്‍ലാ ആശുപത്രിയിലാണ് ജോലി. നാലുദിവസങ്ങള്‍ക്കുമുമ്പാണ് ഷീബക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25.4.2021 ഞായറാഴ്ച വൈകിട്ട് 5.30നാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് കവിയൂര്‍ സ്വദേശി സന്തോഷ് ചാക്കോ ഷാര്‍ജയിലെ വെല്‍ഡിംഗ് കമ്പനിയിലെ ജീവനക്കാരനാണ്. . മകള്‍ കോറിഷീബാ സന്തോഷ് എട്ടുവയസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →